മറ്റക്കര : പ്ലാസ്റ്റിക് നിർമ്മാർജനത്തിൽ പങ്കുചേർന്ന് മറ്റക്കര തച്ചിലങ്ങാട് ഗവ.എൽപി സ്‌കൂളും. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ പങ്കു ചേർന്ന് തുണി സഞ്ചികൾ നിർമ്മിച്ച് വിപണിയിൽ ഇറക്കുകയാണ് സ്‌കൂൾ. പി.ടി.എയുടെ നേതൃത്വത്തിൽ വിവിധ വീടുകളിൽ തുണി സഞ്ചികൾ നിർമ്മിക്കുന്നത് പുരോഗമിക്കുകയാണെന്ന് പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത് മറ്റക്കര പറഞ്ഞു. ആവശ്യക്കാർ ഏറുന്നതിന് അനുസരിച്ച് തുണി സഞ്ചി നിർമ്മാണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഹെഡ്മിസ്ട്രസ് പ്രതിഭാ മേരി നൈനാനും പറഞ്ഞു.