പാലാ : കുറിഞ്ഞി സർപ്പക്കാവിലെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 3 നും, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി ഉത്സവം 4 നും നടക്കുമെന്ന് കാര്യദർശി രമേഷ് അറിയിച്ചു. 3 ന് രാവിലെ 6 മുതൽ പുതുക്കുളം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമം, 9 മുതൽ കലശപൂജകൾ, പുള്ളുവൻപാട്ട്, 9.30 ന് നൂറുംപാലും സമർപ്പണം, തുടർന്ന് പ്രസാദമൂട്ട്. വൈകിട്ട് 6 മുതൽ സർപ്പബലി, 8 ന് സർപ്പബലി ദർശനം, അന്നദാനം , രാത്രി 9 ന് നാടകം, 9.45 ന് ഗാനമേള. 4 ന് നടക്കുന്ന രോഹിണി ഉത്സവത്തിന് തന്ത്രി ആര്യൻ നമ്പൂതിരി , മേൽശാന്തി ശങ്കരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. പുലർച്ചെ 4.30 ന് ഗണപതി ഹോമം, 5 മുതൽ വിശേഷാൽ പൂജകൾ, 9 ന് ശ്രീഭൂതബലി, 9.15ന് പറയെടുപ്പ് , 12.15ന് ഗരുഡവിഗ്രഹത്തിൽ ഹാരാർപ്പണം, പ്രസാദമൂട്ട്.

വൈകിട്ട് 4.30ന് കുറിഞ്ഞി കവലയിൽ സമൂഹപ്പറ, 6.45 ന് ദീപാരാധന, രാത്രി 7.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 9 മുതൽ ഗാനമേള.