30 മുതൽ ഫെബ്രുവരി 6 വരെ

അടിമാലി: ആയിരമേക്കർ കൈവല്യാനന്ദപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 30 മുതൽ ഫെബ്രുവരി 6 വരെ നടക്കും.
30 ന് ആയിരമേക്കർ കല്ലമ്പലത്തിൽ നിന്ന് തലപ്പൊലി ഘോഷയാത്രയോടു കൂടി പുറപ്പെട്ട് യജ്ഞവേദിയിലെത്തി ചേരും. ക്ഷേത്രം മേൽശാന്തി അമൽശാന്തി ഭദ്രദീപം തെളിക്കും. എസ്. എൻ. ഡി. പി യോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം, യൂണിയൻ സെക്രട്ടറി സുനു രാമകൃഷണൻ, കല്ലമ്പലം ദേവി ക്ഷേത്രം മേൽശാന്തി കെ.പി.സന്ദീപ് തിരുമേനി, സാംബവ മഹാദേവക്ഷേത്രം പ്രസിഡന്റ് എസ്.ഷാജി, കത്തിപ്പാറ ശ്രീ മഹാദേവ ക്ഷേത്രം സെക്രട്ടറി ഡാന്റി എന്നിവർ സന്നിഹിതരായിരിക്കും.
6.30ന് വിഗ്രഹ പ്രതിഷ്ഠ .7 ന് ഭാഗവത സമർപ്പണം. യജ്ഞാചര്യൻ നീലംപേരൂർ പുരുഷോത്തമ ദാസ് പ്രഭാഷണം നടത്തും. പെരിയമന പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
31ന് 5.30ന് ഗണപതി ഹോമം. 7 ന് ഭാഗവത പാരായണം .1 ന് പ്രസാദമൂട്ട്.തുടർന്ന് ഭാഗവത പാരായണം 7.30 ന് ദീപാരാധന, 9.30 ന് അത്താഴ സദ്യ കഥാ ശ്രവണഫലം.ഫെബ്രുവരി ഒന്നിന് രാവിലെ 6 ന് ഗണപതി ഹോമം, നരസിംഹ മന്ത്രാർച്ചന 1 ന് പ്രസാദ ഊട്ട്, ഭഗവത പാരായണം , ഭാഗവത പ്രഭാഷണം. 9.30 ന് അത്താഴ സദ്യ. കഥാ ശ്രവണ ഫലം.
2 ന് രാവിലെ 6 ന് ഗണപതി ഹോമം. ഭാഗവത പാരായണം. വഴിപാടുകൾ.10 ന് ഉണ്ണിയൂട്ട്. 1 ന് പ്രസാദ ഊട്ട് . വിദ്യാരാജഗോപാല മന്ത്രാർച്ചന, ഭാഗവത പാരായണം .9.30 ന് അത്താഴ സദ്യ. കഥാശ്രവണ ഫലം.
3 ന് 6 ന് ഗണപതി ഹോമം.10.30 ന് ഭാഗവത പാരായണം .വഴിപാടുകൾ വെണ്ണ നിവേദ്യം, പാലഭിഷേകം.1 ന് പ്രസാദ ഊട്ട്. ഭാഗവത പ്രഭാഷണം.4 ന് രാവിലെ 6 ന് ഗണപതി ഹോമം. ഭഗവതപാരായണം 9.30 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. 1ന് സ്വയംവര സദ്യ. ഭഗവത പാരായണം .5.30 ന് സർവ്വൈശ്വര്യ പൂജ. ഭാഗവത പ്രഭാഷണം. 9.30 ന് അത്താഴ സദ്യ. കഥാ ശ്രവണ ഫലം.
5 ന്രാവിലെ 6 ന് ഗണപതി നോമം.10 ന് നവഗ്രഹ പൂജ.1 ന് പ്രസാദ ഊട്ട്. ഭാഗവത പാരായണം
.ഭാഗവത പാരായണം. 9.30 ന് അത്താഴ സദ്യ. കഥാ ശ്രവണ ഫലം.
6 ന് യജ്ഞം സമാപന ദിവസം .രാവിലെ 6 ന് ഗണപതി ഹോമം. ഭാഗവത പാരായണം .10.30 മുതൽ ഭാഗവത സമർപ്പണം. അവഭൃതസ്‌നാന ഘോഷയാത്ര തുടർന്ന് അറാട്ട് പൂജ, യജ്ഞ സമർപ്പണം.1 ന് പ്രസാദ ഊട്ട്. മംഗള പൂജ.കഥാ ശ്രവണ ഫലം
അയിര മേക്കർ എസ്.എൻ.ഡി.പി. ശാഖ പ്രസിഡന്റ് ഇ.എം.ശശി, വൈസ് പ്രസിഡന്റ പി.ആർ വിനോദ് ,സെക്രട്ടറി പി.എൻ വിജയപ്രകാശ് എന്നിവർ ചടങ്ങുകൾ വിശദീകരിച്ചു..