പാമ്പാടി: വെള്ളൂർ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം 28 മുതൽ 31വരെ നടക്കും. 28ന് രാവിലെ 9ന് ശാഖ പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ പതാക ഉയർത്തും. വൈകിട്ട് 4.30ന് കൊടി, കൊടിക്കയർ പൂജ. 5ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും. 7.30ന് തിരുവാതിര, തുടർന്ന് അന്നദാനം. 29ന് രാവിലെ 9.45നും 10.15നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ കാർമികത്വം വഹിക്കും. 10.30ന് കാര്യസിദ്ധി പൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. രാത്രി 7.30ന് സാംസ്കാരിക സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ അഡ്വ..ശാന്താറാം റോയി,​ വിവിധ ശാഖാ,​ പോഷക സംഘടനാ ഭാരവാഹികളായ അപ്പുക്കുട്ടൻ,​ കെ.എൻ.സലി,​ അനില മോഹനൻ,​ സി.പി. പ്രവീൺ കുമാർ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ടി.പി.രാജു സ്വാഗതവും വൈസ് പ്രസിഡന്റ് എം.എസ്.സാബു നന്ദിയും പറയും.

30ന് പതിവ് ക്ഷേത്രച്ചടങ്ങുകൾ. രാത്രി ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം വനിതാ സംഘം കേന്ദ്രകമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അനില മോഹൻ,​ ടി.പി.രാജു,​ സുശീല സാബു എന്നിവർ സംസാരിക്കും. 31ന് രാവിലെ 10ന് കൂട്ട മൃത്യുഞ്ജയ ഹോമം,​ 11ന് കലശാഭിഷേകം,​ ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്,​ വൈകിട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്ര ഏഴാം മൈയിൽ കവലയിൽ നിന്ന്. 6ന് ദീപാരാധന,​ തുടന്ന് ഭജൻസ്, 8.30ന് ഗാനമേള.