കോട്ടയം: സഹപാഠിക്ക് പതിനഞ്ചാമത്തെ വീട് വച്ച് നൽകി എം.ഡി സെമിനാരി വിദ്യാർത്ഥികൾ. ക്ളാസുകളിലുള്ള സ്നേഹക്കുടുക്ക വഴി ശേഖരിച്ച പണം ഉപയോഗിച്ചായിരുന്നു നിർമ്മാണം. ജീവനക്കാരും തങ്ങളുടെ പങ്ക് ചേർത്ത് വച്ചു. വീടിന്റെ താക്കോൽ സമർപ്പണവും സ്കൂൾ വാർഷിക ഉദ്ഘാടനവും നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽ ടി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ പി.ആർ. സോന മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ ലീന മാത്യു,​ ടി.ടി. ജോൺ,​ എലിസബത്ത് കുര്യാക്കോസ്,​ സിനി മാത്യു,​ സൂസി വറുഗീസ് എന്നിവർക്ക് യാത്രയയപ്പും നൽകി.