കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള വർണവ സൊസൈറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ അഡ്വ.സജി കെ.ചേരമൻ ഉദ്ഘാടനം ചെയ്തു. പട്ടിക വിഭാഗങ്ങളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിൽ സംവരണ നടപ്പാക്കുക, സ്പെഷ്യൽ റിക്രൂട്ട്മെൻ്റിലൂടെ ഒഴിവുള്ള മുഴുവൻ തസ്തികകളും നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സൊസൈറ്റി പ്രസിഡന്റ് പി..ഇ..വേണു ഗോപാൽ, ജനറൽ സെക്രട്ടറി ടി..എൻ. ശ്രീനിവാസ ബാബു, നേതാക്കളായ സി.കെ.രാജപ്പൻ, പ്രസന്നകുമാർ, കെ.എൻ.ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി