പന്നിമറ്റം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് രാവിലെ 9.30 ന് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അനീഷ് മേച്ചേരി അദ്ധ്യക്ഷത വഹിക്കും. ഐ മൈക്രോ ഹോസ്‌പിറ്റൽ ക്യാമ്പ് കോ-ഓർഡിനേറ്റർ ശ്രീജിത്ത് ക്യാമ്പ് വിശദീകരിക്കും. സെക്രട്ടറി എ.എൻ അനിയൻ സ്വാഗതം പറയും. പനച്ചിക്കാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം സലി , പഞ്ചായത്തംഗം പ്രസന്ന ഷാജി എന്നിവർ പ്രസംഗിക്കും.