പാലാ: പ്രമുഖ കായികാദ്ധ്യാപിക പ്രൊഫ. സുമതി എസ്.നായർ(83) നിര്യാതയായി.ദേവസ്വം ബോർഡ് കോളേജിൽ നിന്ന് വിരമിച്ച കായികാദ്ധ്യാപകൻ പാലാ വെള്ളാപ്പാട് വൃന്ദാവനത്തിൽ ശിവരാമകൃഷ്ണൻ നായരുടെ ഭാര്യയും വിളക്കുമാടം വൃന്ദാവനം കുടുംബാംഗവുമാണ്.സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രീത എസ്.നായർ(കാനഡ),പ്രശാന്ത് എസ്.നായർ(ട്രസ്റ്റി ആർട് ഓഫ് ലിവിംഗ് ആശ്രമം ബംഗലുരു),പരേതയായ ജ്യോതി. മരുമക്കൾ:സുധീർ നായർ സുമത്രയം കിടങ്ങൂർ(കാനഡ), മീര(ആർട് ഓഫ് ലിവിംഗ് ആശ്രമം ബംഗലുരു), മധുക്കുട്ടൻ പിള്ള. എം.ജി സർവ്വകലാശാല ടീമുകളുടെ സെലക്ഷൻ കമ്മറ്റിയംഗമായും ഒഫീഷ്യലായും ഇന്റർ യൂണിവേഴ്‌സിറ്റി ടീമുകളുടെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.