മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം നാളെ ആറാട്ടോടെ സമാപിക്കും. ഇന്ന് നാലിന് ക്ഷേത്രചടങ്ങുകൾക്കു പുറമേ, രാവിലെ 10 ന് ദേവീനടയിൽ നാരങ്ങാവിളക്ക്. 3.30 ന് കാഴ്ചശ്രീബലി, അൻപൊലി, നിപറ സമർപ്പണം. 9.30 ന് വിളക്കിനെഴുന്നെള്ളിപ്പ്. സമാപനദിവസമായ നാളെ രാവിലെ 7.30 ന് ശ്രീബലി, 12.30 ന് ആറാട്ട്‌സദ്യ, 2.30 ന് ആറാട്ട്ബലി, 3.30 ന് ക്ഷേത്രസന്നിധിയിൽ നിന്നും ആറാട്ട് പുറപ്പാട്. 5.30 ന് ആറാട്ട്. 7 ന് ആറാട്ട്കടവിൽ നിന്നും ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. 8 ന് മുക്കൂട്ടുതറയിലേയ്ക്ക് എതിരേൽപ്പ്. 9 ന് പന്ത്രണ്ടുകരകളിൽ നിന്നും പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്ര മുക്കൂട്ടുതറ പട്ടണത്തിൽ സമാപിക്കും. തുടർന്ന് പഞ്ചവാദ്യം. പത്തിന് മുക്കൂട്ടുതറയിൽ നിന്ന് ക്ഷേത്രസന്നിധിയിലേയ്ക്ക് ആറാട്ട് എഴുന്നെള്ളിപ്പ്. 10.30 ന് കൊടിയിറക്ക്. വലിയ കാണിക്ക. രാത്രി 11 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ പരശുരാമൻ ബാലെ.