കോട്ടയം : ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരുടെ സംഘടനയായ ബാങ്ക് കോൺട്രാക്ച്വൽ ആൻഡ് കോൺട്രാക്ട് എംപ്ലോയീസ് ഫെഡറേഷൻ(ബെഫി) ജില്ലാ സമ്മേളനം നാളെ രാവിലെ 9.30 ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.വി.ജോർജ് ഉദ്ഘാടനം ചെയ്യും. വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം വേതനവും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.