വൈക്കം: കയർത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ കയർ വകുപ്പിനെ അപ്രധാന വകുപ്പാക്കി തരംതാഴ്ത്തുകയാണ് ചെയ്തതെന്നും ഇതിന്റെ ദുരിതങ്ങളാണ് കയർ മേഖല നേരിടുന്നതെന്നും കെ.പി.സി.സി. വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കയർ പ്രോജക്ട് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് യു. ബേബി അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, മോഹൻ ഡി. ബാബു, ആർ. ചന്ദ്രസേനൻ, പി. വി. പ്രസാദ്, അഡ്വ. എ. സനീഷ് കുമാർ, അബ്ദുൾ സലാം റാവൂത്തർ, പി. ഡി. ഉണ്ണി, ഇടവട്ടം ജയകുമാർ, വൈക്കം ജയൻ, ബി. എൽ. ജോസഫ്, കെ. കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.