വൈക്കം: വീടുകൾക്കുള്ളിൽ അവശതയിൽ കഴിയുന്ന രോഗികൾക്കും കഷ്ടതയനുഭവിക്കുന്ന മറ്റു വിഭാഗങ്ങൾക്കും സാന്ത്വനമേകാൻ തലയാഴം ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന സ്‌നേഹസ്പർശം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡി. എം. ഒ. ഡോ. ജേക്കബ് വർഗ്ഗീസ്, ഡോ. ജെയിംസ് ബാബു, സന്ധ്യ അനീഷ്, അഡ്വ. കെ. കെ. രഞ്ജിത്ത്, ജി. രജിമോൻ, പി. എസ്. മുരളീധരൻ, ജെൽജി വർഗ്ഗീസ്, പി. എസ്. പുഷ്‌കരൻ, ജ്യോത്സന ബഷീർ, ജോസഫ് ഇടത്തിൽ, ജയചന്ദ്രൻ, ടോമി മാത്യു എന്നിവർ പ്രസംഗിച്ചു.