പെരുന്തുരുത്ത്: എസ്.എൻ.ഡി.പി യോഗം പെരുന്തുരുത്ത് ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 29-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും കുടുംബസംഗമവും 25,​ 26,​ 27തീയതികളിൽ നടത്തും. നാളെ രാവിലെ 6ന് മഹാഗണപതിഹോമവും കൊടിയേറ്റും തുടർന്ന് കലാമണ്ഡപ സമർപ്പണവും. 26ന് 9.30ന് കുടുംബസംഗമവും സമ്മേളനവും. 27ന് രാവിലെ 11 മുതൽ ശാന്തിഹോമവും സമൂഹ സഹസ്രനാമജപവും. വൈകിട്ട് 5.30ന് താലപ്പൊലി വരവ്.