കോട്ടയം : കവി​യൂർ - ചങ്ങനാ​ശ്ശേരി റോഡിൽ ടാറിം​ഗിന്റെ ഭാഗ​മായി മുട​ങ്ങിയ ജല​വി​ത​രണം യുദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തിൽ പുന:​സ്ഥാ​പി​ക്ക​ണ​മെന്ന് സംസ്ഥാന മനു​ഷ്യാ​വ​കാശ കമ്മിഷൻ. ജല​വി​ത​രണം ശരി​യാ​കു​ന്ന​തു​വരെ അടി​യ​ന്ത​ര​മായി കുടി​വെള്ളം എത്തി​ക്കാൻ കള​ക്ട​റുടെ മേൽനോ​ട്ട​ത്തിൽ ജല​അ​തോ​റിട്ടി നട​പടി സ്വീ​ക​രി​ക്ക​ണ​മെന്നും കമ്മിഷൻ അംഗം വി.​കെ. ബീനാ​കു​മാരി നിർദ്ദേ​ശി​ച്ചു. ആലു​വ​യിലെ ജല​ശു​ദ്ധീ​ക​രണ ശാല​യിൽ ഇപ്പോൾ 5 ഹൈഡ്രന്റു​കൾ വഴി പ്രതി​ദിനം 250 കുടി​വെള്ള ടാങ്ക​റു​കൾക്ക് വെളളം നിറയ്ക്കാനുള്ള സൗക​ര്യമുണ്ടെന്ന് ​കമ്മിഷൻ ചൂണ്ടി​ക്കാ​ണി​ച്ചു. കൂടാതെ 5 ഹൈഡ്രന്റു​ക​ളുടെ പണി നട​ക്കു​ക​യു​മാ​ണ്. ഇക്കാ​ര്യം പത്ത​നം​തിട്ട ജില്ലാ കള​ക്ടർ പ്രത്യേകം ശ്രദ്ധി​ക്ക​ണ​മെന്നും കമ്മി​ഷൻ ചൂണ്ടി​ക്കാ​ണി​ച്ചു. പത്ത​നം​തി​ട്ട​യിൽ 17ന് നടന്ന സിറ്റിം​ഗിൽ ഹാജ​രായ പരാ​തി​ക്കാ​രൻ ജേക്കബ് മാത്യു, തങ്ങൾക്ക് ഒൻപത് മാസ​മായി കുടി​വെള്ളം ലഭി​ക്കു​ന്നി​ല്ലെന്ന് പരാതി സമർപ്പിച്ചിരുന്നു. തുടർന്ന് കേരള ജല അതോ​റിട്ടി കമ്മിഷ​നിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റോഡ് പണി​യുടെ ഭാഗ​മായി പൈപ്പ് ലൈനു​കൾ പുന​രു​പ​യോ​ഗ​ത്തിന് സാധ്യമല്ലാത്ത വിധത്തിൽ നശി​പ്പി​ക്ക​പ്പെ​ട്ട​തായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2019 മേയ് മുതൽ 600 ഓളം ഗാർഹിക ഉപ​ഭോ​ക്താ​ക്കൾക്ക് ജല​വി​ത​രണം പൂർണ​മായി മുട​ങ്ങി. മറ്റ് റോഡു​ക​ളി​ലുള്ള പൈപ്പ് ലൈനു​ക​ളു​മായി ബന്ധി​ക്കാൻ പുതിയ പൈപ്പ് ലൈൻ സ്ഥാപി​ക്കാ​നുള്ള എസ്റ്റി​മേറ്റ് പൊതു​മ​രാ​മ​ത്തിന് സമർപ്പി​ച്ചി​ട്ടു​ള്ള​തായും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, പൊതു​മ​രാ​മത്ത് റോഡ്‌സ് സബ്ഡി​വി​ഷ​നിൽ ഡിസം​ബർ 24 ന് സമർപ്പിച്ച റിപ്പോർട്ടിൽ പൊട്ടിയ പൈപ്പു​കൾ നന്നാ​ക്കി​യി​ട്ടു​ള്ള​തായിപറ​യു​ന്നു. 5.53 കോടി​രൂപ കിഫ്ബി​യിൽ നിന്ന് വാങ്ങി ജല അതോ​റി​ട്ടിക്ക് കൈമാ​റി​യി​ട്ടു​ണ്ടെ​ന്നും ​റി​പ്പോർട്ടിൽ പറ​യു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ള വിതരണം പുന:​സ്ഥാ​പി​ക്ക​ണ​മെന്ന് കമ്മിഷൻ നിർദ്ദേശിച്ചത്.