presadam-pathathi

വൈക്കം : ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പ്രസാദം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് സി. കെ. ആശ എം. എൽ. എ. നിർവഹിച്ചു. ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടന്ന സമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. ജയശ്രീ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതൻ, ആയുർവേദ ആശുപത്രി സി. എം. ഒ. ഡോ. വി. വി. അനിൽകുമാർ, ബിജു വി. കണ്ണേഴൻ, ഡി. രഞ്ജിത് കുമാർ, പി. ആർ. ബിനുമോൾ, പി. സുമേഷ് കുമാർ, ഡോ. പി. ആർ. അമ്പിളി എന്നിവർ പ്രസംഗിച്ചു.