പാലാ : കാർഷിക ഉത്പന്നങ്ങൾക്ക് തറവില നിശ്ചയിക്കുകയും ഉത്പന്നങ്ങൾ സർക്കാർ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുകയും ചെയ്യണമെന്ന് അഖിലേന്ത്യ കിസാൻ സഭ പാലാ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാലാ മിൽക്ബാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.ചിത്രഭാനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്.മാധവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു, ബാബു.കെ.ജോർജ്, അഡ്വ.സണ്ണി ഡേവിഡ്, പി.കെ.ഷാജകുമാർ, അഡ്വ. തോമസ് വി.റ്റി, പയസ് രാമപുരം, സിബി ജോസഫ്, എൻ.സുരേന്ദ്രൻ, കെ.ബി സന്തോഷ്, കെ.ബി അജേഷ്, വി.ആർ ശശികുമാർ, ആർ.വേണുഗോപാൽ, എം.കെ ഭാസ്‌കരൻ, പി.അജേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ.തോമസ് വി.റ്റി (പ്രസിഡന്റ് ),ആർ. വേണുഗോപാൽ, എസ്.ശിവദാസൻപിള്ള (വൈസ് പ്രസിഡന്റുമാർ), കെ.എസ്.അജയകുമാർ (സെക്രട്ടറി), പി.അജേഷ്, വി.ആർ.ശശികുമാർ (ജോയിന്റ് സെക്രട്ടറിമാർ), എം.കെ.ഭാസ്‌കരൻ (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു