പാലാ : കെ.എം.മാണിയുടെ ഓർമ്മ നിലനിറുത്തുന്നതിനായി യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി ഫെബ്രുവരി 2 മുതൽ 9 വരെ പാലാ മുനിസിപ്പൽ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന അഖില കേരള വോളിബാൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 1500പേർക്ക് ഇരിക്കാവുന്ന ഗാലറിയുടെ നിർമ്മാണം ആരംഭിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി ജോസ് കെ. മാണി എം.പി ഒരുക്കങ്ങൾ വിലയിരുത്തി. ടൂർണമെന്റ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട്, ജോസ് ടോം, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, രാജേഷ് വാളിപ്ലാക്കൽ, ആന്റോ പടിഞ്ഞാറേക്കര, സുനിൽ പയ്യപ്പള്ളി, ബൈജു കൊല്ലംപറമ്പിൽ, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയിൽ, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ബിനു പുലിയുറുമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.