വൈക്കം : ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.കെ.രഞ്ജിത്തിന്റെ വികസന ഫണ്ടിൽപ്പെടുത്തി തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച വിശ്രമമുറിയും, ടോയ്ലറ്റ് ബ്ലോക്കും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതൻ, ഡോ. ജ്യോത്സന ബഷീർ, ഡോ. സുഷാന്ത്, മായ ഷാജി, ജെൽജി വർഗ്ഗീസ്, പി. എസ്. പുഷ്‌കരൻ, ജോസഫ് ഇടത്തിൽ, ഇ. വി. അജയകുമാർ, ബി. രഘു എന്നിവർ പ്രസംഗിച്ചു.