ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെയും 59 ശാഖകളുടെയും നേതൃത്വത്തിൽ നടത്തുന്ന ആറാമത് ആനന്ദാശ്രമം തീർത്ഥാടനത്തിനും മകരച്ചതയ നവതി മഹോത്സവത്തിനും ഇന്ന് തുടക്കം. ഇന്നലെ കൊടിക്കയർ സമർപ്പണ ഘോഷയാത്രയും കൊടിക്കൂറ സമർപ്പണവും നടന്നു. ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 5.30 ന് നിർമ്മാല്യദർശനം, 6 ന് ഗണപതിഹോമം, 6.30 ന് ഉഷപൂജ, 7ന് മഹാമൃത്യുഞ്ജയഹോമം, 7.30 ന് കലശപൂജ, 8ന് കലശാഭിഷേകം തുടർന്ന് മാഞ്ഞൂർ വിനോദ് തന്ത്രിയുടെയും, ക്ഷേത്രം ശാന്തി ജിബിലേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.
11ന് വിശേഷാൽ ഗുരുപൂജയ്ക്കുള്ള നിവേദ്യദ്രവ്യ സമർപ്പണം. 12 ന് കൊടിമരച്ചുവട്ടിൽ പറ, 12.30 ന് ഉച്ചപൂജ, ഉച്ചയ്ക്ക് 1 ന് കൊടിയേറ്റ് സദ്യ. ഉച്ചകഴിഞ്ഞ് 3 ന് ആനന്ദാശ്രമം നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. സി.എഫ്. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ആനന്ദാശ്രമം ഒന്ന് എ ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ നവതി ആഘോഷം അവലോകനം ചെയ്യും.
യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നവതി സന്ദേശം നല്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ, എസ്. സാലിച്ചൻ, ശോഭ ജയചന്ദ്രൻ, മാർട്ടിൻ സ്‌കറിയ, ബോബിന ഷാജി, അജിത് മോഹനൻ, പി.ഡി. മനോഹരൻ, ഓമന ബാബു, തങ്കമ്മ ദേവരാജൻ, സിബി പവിത്രൻ, ശിവ അജി, സൂര്യ രഘു, നന്ദന സജിത്ത് എന്നിവർ പങ്കെടുക്കും. സെക്രട്ടറി ഇൻ-ചാർജ് ആർ.സന്തോഷ് രവിസദനം സ്വാഗതവും, വൈസ് പ്രസിഡന്റ് ടി.എസ്. സജിത് റോയി തടത്തിൽ നന്ദിയും പറയും.