ചെങ്ങളം : എസ്.എൻ.ഡി.പി യോഗം 267 -ാം നമ്പർ ചെങ്ങളം വടക്ക് ശാഖാ വയൽവാരം ശ്രീനാരായണ കുടുംബയോഗം 'ശ്രീനാരായണ ധർമ്മ സമീക്ഷ 2020" എന്ന പേരിൽ സാബു വള്ളോന്തറയുടെ ഭവനത്തിൽ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 6 ന് ശാഖാ സെക്രട്ടറി എം.എം റെജിമോൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അനിരുദ്ധൻ അദ്ധ്യക്ഷത വഹിക്കും. വൈക്കം മുരളി മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് കൺവീനർ വിജയമ്മ സുരേന്ദ്രൻ ദീപം തെളിയിക്കും. വനിതാ യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ, ശാഖാ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ ബൈജു കുന്നപ്പള്ളി, സുരേഷ് പാലപ്പറമ്പ്, ഗുരുകുലം കുടുംബയോഗം കൺവീനർ സി.പി ലാലിമോൻ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ഗോകുൽ സുരേഷ് എന്നിവർ പങ്കെടുക്കും. കൺവീനർ മുരളീകൃഷ്ണൻ സ്വാഗതവും, ജോയിന്റ് കൺവീനർ വിജയമ്മ സുരേന്ദ്രൻ നന്ദിയും പറയും. തുടർന്ന് അന്നദാനം.
രണ്ടാംദിന പരിപാടി നാളെ വൈകിട്ട് 6 ന് യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് സി.ജെ സതീഷ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിറ്റ് സെക്രട്ടറി കവിതാ അനിയൻകുഞ്ഞ് ദീപംതെളിയിക്കും. മുൻ ബോർഡ് മെമ്പർ സി.പി സുരേഷ്, യൂണിയൻ കമ്മറ്റിയംഗം ബി.എസ് സമീർ, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം അനിയൻകുഞ്ഞ്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് മോളമ്മ റെജിമോൻ, കുമാരനാശാൻ സ്മാരക കുടുംബയോഗം കൺവീനർ രവീന്ദ്രൻ അട്ടിയിൽ എന്നിവർ പങ്കെടുക്കും. കുടുംബയോഗം കമ്മറ്റിയംഗം എൻ.എസ് സുരേഖ സ്വാഗതവും, കുടുംബയോഗം കമ്മറ്റിയംഗം ഷാജിമോൻ കുന്നത്തിൽ നന്ദിയും പറയും.