ചക്കച്ചംപാക്ക : ചക്കച്ചംപാക്ക ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാവാർഷികവും മകരച്ചതയ മഹോത്സവവും ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 6ന് മഹാഗണപതിഹോമം, 6.15ന് ഉഷപൂജ, കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെയും, മേൽശാന്തി അമ്പാടി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 9.30ന് ഉച്ചപൂജ, തുടർന്ന് ഗുരുഭാഗവതപാരായണം, 1.30ന് പ്രസാദമൂട്ട്, രാത്രി 7ന് ഓട്ടൻതുള്ളൽ, 8ന് പ്രസാദമൂട്ട്, സർഗ്ഗസന്ധ്യ. നാളെ രാവിലെ 10 ന് കുടുംബസംഗമം എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ഉത്സവകമ്മിറ്റി ചെയർമാൻ കെ.ആർ പ്രസാദ് മെരിലാന്റ് അദ്ധ്യക്ഷത വഹിക്കും. ആദ്ധ്യാത്മിക പ്രഭാഷകൻ എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തും. ഉത്സവകമ്മിറ്റി കൺവീനർ കെ.കെ വിജയൻ ചെമ്പരത്തിമൂട്ടിൽ സ്വാഗതവും, വൈസ് ചെയർമാൻ കെ.മോഹനൻ നന്ദിയും പറയും. രാത്രി 7 ന് അറിവിലേയ്ക്കൊരു ചുവട്, 8.30 ന് വോക്കൽ വയലിൻ കച്ചേരി. 27 ന് രാവിലെ 9 ന് കലശാഭിഷേകം, വൈകിട്ട് 6 ന് ഉത്സവ ഘോഷയാത്ര, 6.45 ന് ദീപാരാധന, 8ന് ഘോഷയാത്രയ്ക്ക് സ്വീകരണം, കൊടിയിറക്ക്, മംഗളപൂജ, വലിയകാണിക്ക, 8.30 ന് പ്രസാദമൂട്ട്, 9 ന് നാടകം.