എലിക്കുളം : പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടത്തിയ പാലിയേറ്റീവ് ദിനാചരണം ബ്ലോക്ക് പഞ്ചായത്തംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ടി.എ.പത്മരാജൻ മുഖ്യപ്രഭാഷണം നടത്തി. സുശീല എബ്രാഹം, മാത്യൂസ് പെരുമനങ്ങാട്ട്, ലൗലി ടോമി, ടോമി കപ്പിലുമാക്കൽ, ജോഷി കെ.ആന്റണി, ജെയിംസ് ജീരകത്ത്, വി.വി.ജോയി, എസ്.ഷാജി, പി.വി.സാജു, കെ.ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.