പള്ളിക്കത്തോട് : കെ.എസ്.എഫ്.ഇ പള്ളിക്കത്തോട് ശാഖയിൽ സുവർണജൂബിലി ചിട്ടികൾ ആരംഭിക്കുന്നു. ജൂബിലിവർഷത്തിൽ നിരവധി സമ്മാനങ്ങളാണ് ഇടപാടുകാർക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. ബംബർസമ്മാനം 50 പവൻ സ്വർണം അല്ലെങ്കിൽ 12 ലക്ഷം രൂപ. 2-ാം സമ്മാനം 250 പവൻ സ്വർണം 50 പേർക്കായി നൽകും. 3-ാം സമ്മാനം ചിട്ടിയിൽ ചേരുന്ന മുഴുവൻ പേർക്കും കെ.എസ്.എഫ്.ഇയുടെ ഉപഹാരം. കൂടാതെ തവണ മുടക്കാതെ കാലാവധി പൂർത്തിയാക്കുന്നവർക്ക് അവസാന തവണസംഖ്യയ്ക്ക് തുല്യമായ തുക പ്രത്യേക സമ്മാനം. കൃത്യമായി തവണ അടയ്ക്കുന്ന ചിറ്റാളന്മാർ മരണപ്പെട്ടാൽ സഹായം. 2019 ജൂൺ മുതൽ 2020 മാർച്ച് 31 വരെ കാലാവധി അവസാനിക്കുന്ന ചിട്ടികളിൽ തവണ മുടക്കം വരുത്താത്തവർക്ക് പുതിയ ചിട്ടി ചേരുന്നതിലേക്ക് അവസാന തവണസംഖ്യയ്ക്ക് തുല്യമായ തുക സമ്മാനം നൽകും. ചിട്ടി പിടിക്കാത്തവർക്ക് വായ്പാസൗകര്യം.