ചെങ്ങളംസൗത്ത് : മരുതനാൽ തോമസ് വർഗ്ഗീസ് (ബാബു മരുതനാൽ, 80, റിട്ട. ഇന്ത്യൻ ആർമി) നിര്യാതനായി.
തിരുവാർപ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ചെങ്ങളം സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗം, കടിയിക്കേൽ പാടശേഖരം സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ 4 ന് ഇല്ലിക്കൽ ഐ.പി.സി. ശലോം (വേളൂർ) സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ തോമസ് (റിട്ട. നേഴ്‌സിംഗ് സൂപ്രണ്ട്, മന്ദിരം ഹോസ്പിറ്റൽ, മാങ്ങാനം) ചെങ്ങളം മങ്ങാട്ട് ആക്കാട്ടുപത്തിൽ മക്കൾ : ഈവാ ഗീവർഗ്ഗീസ് തോമസ് (വൈസ് പ്രിൻസിപ്പൾ, പെനിയേൽ ബൈബിൾ സെമിനാരി, കീഴില്ലം), ചിക്കു മറിയം കോശി (യു. എസ്. എ).
മരുമക്കൾ : ഗ്രേസ് ജേക്കബ് (പെനിയേൽ അക്കാഡമി) , അജി ചാക്കോ (യു. എസ്. എ).