m-t-remesh

അടിമാലി: നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേതഗതി നിയമം രാജ്യത്തെ ഒരു പൗരന്റെയും പൗരത്വം കവർന്നെടുക്കുന്നതല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ജനജാഗരണ സമതി അടിമാലിയിൽ സംഘടിപ്പിച്ച ജനജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതു സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകർ അടിമാലിയിൽ ജനജാഗരണ റാലി സംഘടിപ്പിച്ചു.ആർഎസ്എസ് സഹസംഘചാലക് വി പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വർഗ്ഗീസ്, ക്ഷേത്രസംരക്ഷണസമതി ജില്ലാ സെക്രട്ടറി പി വി സനൽ, ജനജാഗരണസമതി കൺവീനർ വി എൻ സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി, കെ കെ രാജു, ശ്രീനഗരി രാജൻ തുടങ്ങിയവർ സംസാരിച്ചു.