നീണ്ടൂർ : എസ്.എൻ.ഡി.പി യോഗം 973-ാം നമ്പർ അരുണോദയം ശ്രീനാരായണ ശാരദാ ക്ഷേത്രത്തിലെ 5-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഇന്ന് രാവിലെ 10 ന് അയ്മനം രഞ്ജിത് തന്ത്രിയുടെയും, മേൽശാന്തി വി.കെ.അനീഷ് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറും. വെടിക്കെട്ടും സ്‌പെഷ്യൽ പഞ്ചാരിമേളവും അകമ്പടിയേകും. തുടർന്ന് അരുൺരാജ് മണർകാടിന്റെ പ്രഭാഷണം. ഉച്ചയ്ക്ക് 1 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.40 ന് പൊതുസമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.പി പ്രകാശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉത്സവാഘോഷസന്ദേശം നൽകും. യോഗം ഡയറക്ടർ ബോർഡംഗം സുരേഷ് വട്ടയ്ക്കൻ മുഖ്യപ്രഭാഷണം നടത്തും. അയ്മനം രഞ്ജിത് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.ജെ.അശോകരാജൻ, യൂണിയൻ കമ്മിറ്റി മെമ്പർ കെ.ആർ.സന്തോഷ്, വനിതാസംഘം പ്രസിഡന്റ് ഉഷ ഭാസ്‌കരൻ, സെക്രട്ടറി മിനി സുരേന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ആകാശ് സുരേന്ദ്രൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ഷാജി എ.ഡി സ്വാഗതവും, വൈസ് പ്രസിഡന്റ് വി.ടി.സുനിൽ നന്ദിയും പറയും. 7.45 ന് നിഷാ രഞ്ജിത് & പാർട്ടി ബാംഗ്ലൂർ അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ ഡാൻസും, 9.30 ന് കലാഭവൻ ശശി കൃഷ്ണയുടെ വൺമാൻ ഷോയും അരങ്ങേറും. ക്ഷേത്രത്തിൽ സാധാരണ പൂജകൾ കൂടാതെ വിശേഷാൽ പൂജകളും മഹാഗണപതി ഹോമവും ഉണ്ടായിരിക്കുന്നതാണെന്ന് ദേവസ്വം മാനേജർ എ.ആർ.ശ്രീധരൻ ആക്കക്കാട്ടിൽ അറിയിച്ചു.