വൈക്കം: വീടിനോടു ചേർന്നുള്ള പറമ്പിൽ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിനു തീപിടിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വൈക്കം ചാലപ്പറമ്പ് മുണ്ടുതറ വീട്ടിൽ പരേതനായ ഭുവനചന്ദ്രന്റെ ഭാര്യ ലക്ഷ്മി (82) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ഓടുകൂടിയാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ അയൽവാസികൾ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിലേക്കും മാറ്റി. ഇന്നലെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: പരേതനായ ചന്ദ്രശേഖരൻ, ശോഭന, സുജാത, സിനി. മരുമക്കൾ: സുധാമ്മ, രാജേന്ദ്രൻ, സുരേന്ദ്രൻ, സജീവ്.