മുണ്ടക്കയം മുണ്ടക്കയത്ത് ചാച്ചിക്കവലയിൽ ഗ്രാമ പഞ്ചായത്തു വക ചെക്കുഡാമിൽ സ്ക്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരിനിലം കാരാപ്പാക്കൽ മനോജ് സിജി ദമ്പതികളുടെ മകൻ ശ്രീഹരി (ഹരിക്കുട്ടൻ,13 ) ആണ് മരണമടഞ്ഞത്. സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ് സ്‌ക്കൂളിൽ നിന്നും വീട്ടിലേക്ക് പോയ ശ്രീഹരിയും കൂട്ടുകാരും ചെക്കുഡാമിൽ കുളിക്കുവാൻ പോയപ്പോൾ ശ്രീഹരി അബദ്ധത്തിൽ ചെക്കുഡാമിന്റെ അടിയിൽ കുടുങ്ങുകയായിരുന്നു. സഹപാഠികളും ആറ്റിൽ കുളിക്കുവാൻ വന്ന സ്ത്രീകൾ ബഹളം വച്ചതിനേ തുടർന്ന് സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സെന്റ് ജോസഫ് സെൻട്രൽ സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ശ്രീനന്ദ് (കണ്ണൻ) ഏക സഹോദരൻ ആണ്. സംസ്‌ക്കാരം ഞായറാഴ്ച നടക്കും.