കാണക്കാരി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം 28ന് കൊടിയേറി ഫെബ്രുവരി നാലിന് ആറാട്ടോടുകൂടി സമാപിക്കും. കൊടിക്കൂറ കൊടിക്കയർ സമർപ്പണഘോഷയാത്ര നാളെ വൈകിട്ട് നാലിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്നു ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിനു ശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. 28ന് രാത്രി 7.30ന് തന്ത്രിമാരായ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി, മനയത്താറ്റ് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ചിറക്കര തെക്കേഇല്ലത്ത് പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം. മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി, മോൻസ് ജോസഫ് എം.എൽ.എ.എന്നിവർ ഭദ്രദീപം തെളിയിക്കും. 8.30ന് ചലചിത്ര സംവിധായകൻ അലി അക്ബറിന്റെ പ്രഭാഷണം. 29ന് ഉച്ചയ്ക്ക് 12ന് 101 നാഴിയും പിടിയും, രാത്രി ഏഴിന് തിരുവാതിരകളി, 7.30ന് സംഗീതാർച്ചന, 8ന് കൊടിക്കീഴിൽ വിളക്ക്. 30ന് രാത്രി ഏഴിന് ക്ലാസിക്കൽ ഡാൻസ്, ഒൻപതിന് നാടകം-കനൽ സൂര്യൻ. 31ന് രാത്രി ഏഴിന് ഭക്തിഗാനസുധ, എട്ടിന് ന്യത്താഭിഷേകം. ഫെബ്രുവരി ഒന്നിന് രാത്രി ഏഴിന് ക്ലാസിക്കൽ ഡാൻസ്, എട്ടിന് സുവർണ്ണ ഗീതങ്ങൾ, ഒൻപതിന് ബാലെ-ഉലകുടയപ്പെരുമാൾ. രണ്ടിന് രാത്രി ഏഴിന് പിന്നൽ തിരുവാതിര, 8.30 ന് ചൂട്ട് (ഫോക്ക് മെഗാ ഷോ). മൂന്നിന് വൈകിട്ട് അഞ്ചിന് വേലകളി, രാത്രി ഏഴിന് മോഹിനിയാട്ടം, 7.30ന് നാടകം-ഓർക്കുക വല്ലപ്പോഴും, 10ന് പളളി വേട്ട. നാലിന് ആറാട്ട് ,ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, ഓട്ടൻതുള്ളൽ,രാത്രി ഏഴിന് ചൂരക്കുളങ്ങര ദേവി ക്ഷേത്ര തീർത്ഥക്കുളത്തിൽ ആറാട്ട്, ഒൻപതിന് മധുരൈ ശിങ്കാരവേലൻ നയിക്കുന്ന ഗാനമേള., 10.30ന് ആറാട്ട് എതിരേൽപ്പ്, 12ന് ഇരുപത്തിയഞ്ച് കലശം.