balikadinam-jpg

വൈക്കം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീ സമൂഹം കൂടുതൽ ജാഗരൂകമാകണമെന്ന് ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ
പി ജി എം നായർ കാരിക്കോട് അഭിപ്രായപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങൾക്ക് നേരെ പോലും കിരാതമായി നടക്കുന്ന ക്രൂരതകൾ സാക്ഷര കേരളത്തെ ഏറ്റവും അധികം ലജ്ജിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ബാലികാ ദിനാചരണത്തോടനുബന്ധിച്ച് വൈക്കം ശ്രീ മഹാദേവ കോളേജിൽ 'ബാലികോത്സവം 2020' ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലികോത്സവത്തിന്റെ ഭാഗമായി സ്ത്രീയും സാമൂഹിക സുരക്ഷയും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജനമൈത്രി പോലീസ് പി. ആർ. ഒ. മോഹനൻ ടി ആർ വിഷയാവതരണം നടത്തി . സ്വയം പ്രതിരോധത്തിനായി ഡിഫൻസ് ഡ്രിൽ സംഘടിപ്പിച്ചു. അനൂപ് രാജ് ഫിറ്റ്‌നസ് സെന്ററിന്റെ സഹകരണത്തോടെ നടന്ന ഡിഫൻസ് ടെമോൺസ്‌ട്രേഷനിൽ അൻപത് വിദ്യാർത്ഥിനികൾ പരിശീലനം നേടി . വനിതാ ട്രെയിനർ പ്രസീത നേതൃത്വം നൽകി . ''ഫിറ്റ്‌നസ് ബോഡി ഫിറ്റ് മൈന്റ്' എന്ന വിഷയത്തിൽ സിന്ധു ഹരിദാസ് ക്ലാസ്സ് നയിച്ചു.
സ്ത്രീ വ്യക്തിയും സമൂഹവും എന്ന ശില്പശാല ഹിന്ദുസ്ഥാൻ യുണി ലിവറിന്റെ സഹകരണത്തോടെ നടത്തി . റെക്‌സോണ പാണ്ഡേ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ: സെറ്റിന പി പൊന്നപ്പൻ , എം എ അനൂപ് , പി കെ നിതിയ ,സ്‌നേഹ എസ് പണിക്കർ , സേതു എം , മാനിഷ ലത്തീഫ് ,കെ കെ ബേബി എന്നിവർ പ്രസംഗിച്ചു .'ബേട്ടി ബജാവോ ബേട്ടി പഠാവോ ' പദ്ധതിയുടെ ഭാഗമായി കോളേജ് എൻ എസ് എസ് യൂണിറ്റ് , വനിതാ സെൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എ അനൂപ്, സീതാലക്ഷ്മി, അമൃത പി, ഹരിപ്രിയ എന്നിവർ നേതൃത്വം നൽകി .