ചമ്പക്കര: എസ്.എൻ.ഡി.പി യോഗം ചമ്പക്കര ശാഖയിൽ 12-ാമത് കുടുംബസംഗമ വാർഷികം ഇന്ന് നടക്കും. രാവിലെ 8.30 മുതൽ വിവിധ മത്സരങ്ങൾ. ഉച്ചയ്ക്ക് 2.30ന് ഉത്പന്നലേലം, 3.30ന് കുടുംബസംഗമ വാർഷികസമ്മേളനം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ. വിനോദ്, വൈസ് പ്രസിഡന്റ് പി.കെ. സുരേഷ്, യൂണിയൻ കമ്മറ്റിയംഗം കെ.വി. ശശി, പി.ആർ. സോമൻ, ബിന്ദു സുനിൽ, ബിന്ദു സാബു, കെ.ആർ. രാഹൂൽ, ടി.കെ. വിഷ്ണു, രമേശൻ, സിന്ധു രാജൻ, പി.എസ്. ശശി, രാജി മനോജ്, ലതാ വാസുദേവൻ, പി.ആർ. കുട്ടപ്പൻ, സി.എം. ശശീന്ദ്രബാബു, സി.ടി. വത്സമ്മ, പി.ജെ. ശിവകുമാർ, സുമ സുവർണ്ണൻ, എസ്. ഐശ്വര്യ, കെ.എസ്. ആര്യ എന്നിവർ സംസാരിക്കും.