കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതി സംഘടിപ്പിക്കുന്ന പി.ജി.ആർ പ്രസംഗമത്സരം ഫെബ്രുവരി 8 ന് രാവിലെ 9.30 മുതൽ കോട്ടയം യൂണിയൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം നിർവഹിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ്.റ്റി ആക്കളം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് പി.ജി.ആർ അനുസ്മരണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി, യോഗം ബോർഡ് മെമ്പർമാരായ സുരേഷ് വട്ടയ്ക്കൽ, അഡ്വ ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ പ്രസാദ്, യൂണിയൻ കൗൺസിലർ അഡ്വ.കെ ശിവജി ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, കേന്ദ്രസമതി അംഗങ്ങളായ സനോജ് എസ്. ജോനകംവിരുത്തിൽ, സജീഷ് കുമാർ മണലേൽ, ബിബിൻഷാൻ കെ.എസ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീദേവ് കെ.ദാസ് എന്നിവർ സംസാരിക്കും.

വിഷയം

സബ് ജൂനിയർ (ക്ലാസ് 5 മുതൽ 8 വരെ)- ചിന്നസ്വാമിയായ കുമാരനാശാൻ, ശിവഗിരി ഭൂമിയിലെ സ്വർഗം. ജൂനിയർ (9 ാം ക്ലാസ് മുതൽ പ്ലസ് ടു വരെ)- കേരളത്തെ തീർത്ഥാലയമാക്കിയ ഗുരു, ഗുരുവിന്റെ സങ്കൽപ്പത്തിലെ ശാരദ. ഇന്റർ കോളേജിയേറ്റ്- അദ്വൈതത്തെ ശാസ്ത്രമാക്കിയ ഗുരു,​ കേരള ചരിത്രത്തിൽ എസ്.എൻ.ഡി.പി യോഗം എന്നീ മൂന്ന് വിഭാഗങ്ങളിലായിരിക്കും മത്സരം. ഫോൺ: 9961313997, 9447376007