ആനിക്കാട് വെസ്റ്റ്: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ മെമ്മോറിയൽ ആനിക്കാട് വെസ്റ്റ് ശാഖയിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 30,31 തീയതികളിൽ നടക്കും. 30ന് വൈകിട്ട് 6.30ന് ഭഗവത് സേവ. 31ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ശാഖാ പ്രസിഡന്റ് ടി.എൻ ദിവാകരൻ പതാക ഉയർത്തും. 7.15ന് മഹാഗുരുപൂജ, 9ന് കലശാഭിഷേകം, 11ന് നടക്കുന്ന സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി പ്രതിഷ്ഠാ സന്ദേശം നൽകും. ശാഖാ പ്രസിഡന്റ് ടി.എൻ ദിവാകരൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സുരേഷ് വട്ടയ്ക്കൽ, യൂണിയൻ കൗൺസിലർ ഇ.പി. കൃഷ്ണൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുമോദ് എ.എസ്, വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ, ശാഖാ സെക്രട്ടറി വി.ടി. ബോബി, ഇ.ജി. ഗോപാലകൃഷ്ണൻ, സുമാ രത്നാകരൻ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 1.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് ദേശതാലപ്പൊലി, 7ന് ഡാൻസ്, തുടർന്ന് ഓട്ടൻതുള്ളൽ, രാത്രി 8ന് ഗാനമേള.