കുര്യനാട് : എസ്.എൻ.ഡി.പി യോഗം കുര്യനാട് ശാഖയുടെ സംയുക്ത കുടുംബയൂണിറ്റ് വാർഷികം കുര്യനാട് ക്ഷീരോത്പാദക സഹകരണസംഘം ഹാളിൽ ഇന്ന് നടക്കും. രാവിലെ 9 മുതൽ രജിസ്ട്രേഷൻ, 10 മുതൽ ഉച്ചയ്ക്ക് 1വരെ അമയന്നൂർ ഗോപിയുടെ നേതൃത്വത്തിൽ ആത്മീയ പ്രബോധനം. ഉച്ചയ്ക്ക് 2 ന് വാർഷിക പൊതുസമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരിൽ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ സി.എം ബാബു മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് സതീശൻ മുണ്ടിയാനിപ്പുറം, യൂണിയൻ കമ്മിറ്റിയംഗം ഷാജി സി.ജി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർകുമാർ, സെക്രട്ടറി ധനേഷ്, ശാഖാ വൈസ് പ്രസിഡന്റ് മഹേഷ് പി.കെ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. ഏകാത്മകം ഇവന്റിൽ പങ്കെടുത്ത കുട്ടികളെ ചടങ്ങിൽ ആദരിക്കും.