പാമ്പാടി : പാമ്പാടി സൗത്ത് ഗുരുദേവ ക്ഷേത്രത്തിലെ ശ്രീനാരായണ ദിവ്യസത്സംഗം 27 ന് സമാപിക്കും. ഇന്ന് വൈകിട്ട് 4.30 ന് സർവൈശ്വര്യ പൂജ, 6.15 ന് സമൂഹപ്രാർത്ഥന, 7 ന് സമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് വി.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് രാധമ്മ ഗോപി അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം കോ-ഓർഡിനേറ്റർ എ.ബി. പ്രസാദ് കുമാർ പ്രഭാഷണം നടത്തും. രവിവാര പാഠശാല പി.ടി.എ പ്രസിഡന്റ് കെ.സന്തോഷ് കുമാർ സ്വാഗതവും, ശാഖാ സെക്രട്ടറി മഞ്ജു സുനിൽ നന്ദിയും പറയും. 27 ന് രാവിലെ 5.30 ന് പള്ളിയുണർത്തൽ,​ 6.30 ന് ഗുരുപൂജ,​ 7 ന് ഗുരുപുഷ്പാഞ്ജലി,​ 9.30 ന് സമൂഹപ്രാർത്ഥന,​ 12.30 ന് പ്രസാദമൂട്ട്,​ വൈകിട്ട് 6 ന് ചുറ്റുവിളക്ക്,​ 6.30 ന് ദീപാരാധന. തുടർന്ന് സത്സംഗം സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ഡി.ദാസാമണി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സജീഷ് മണലേൽ പ്രഭാഷണം നടത്തും. മഞ്ജു സുനിൽ സ്വാഗതവും വി.ഡി.പ്രസാദ് നന്ദിയും പറയും.