ഇത്തിത്താനം: എസ്.എൻ.ഡി.പി യോഗം 1688-ാം നമ്പർ ഇത്തിത്താനം കിഴക്ക് ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ ഉത്സവം 29 മുതൽ ഫെബ്രുവരി 4 വരെ നടക്കും. ഇന്ന് രാവിലെ 7ന് പറയ്‌ക്കെഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന മഹാപ്രസാദമൂട്ടിന്റെ ഭാഗമായി നാളെ വൈകിട്ട് 5ന് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും. കല്ലുകടവ്, കോയിപ്പുറം, ജീരകകുന്നേൽ, പൊടിപ്പാറ, മരോട്ടിക്കുളം, കല്ലുകടവ്, ചാലച്ചിറ, കുതിരപ്പടി, ഏനാച്ചിറ, പുറക്കടവ്, പീച്ചാംങ്കേരി എന്നീ സ്ഥലങ്ങളിൽ വിഭവ സമാഹരണം നടക്കും.