കുമരകം : ബേർഡ്‌സ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. ഇന്ന് പുലർച്ചെ ആറിന് ജൂറി അംഗങ്ങളും , അതിഥികളുമായി കായൽ യാത്ര നടക്കും. രാവിലെ 9 ന് റിപ്പബ്ലിക് ദിന പതാക ഉയർത്തും. തുടർന്ന് സിനിമാ പ്രദർശനം. രാവിലെ 11.30 ന് സമാപന സമ്മേളനം. തുടർന്ന് മികച്ച സിനിമയ്ക്കും ,ഷോട്ട് ഫിലിമിനും , ഡോക്യുമെന്ററിയ്ക്കും അടക്കമുള്ള 9പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഇന്നലെ 'കാട്ടുതീയും പ്രകൃതിയിൽ അതുണ്ടാക്കുന്ന ആഘാതവും" എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ജയരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈൽഡ് ലൈഫ് ഫിലിം മേക്കർ സുബ്ബയ്യ നല്ല മുത്തു, സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ,സംവിധായകൻ കവിയൂർ ശിവപ്രസാദ്, ഫിലിം ഫെസ്റ്റ് ജൂറി അംഗം ചൈനീസ് സംവിധായകൻ പാബ് ലോ റെൻ ബാവ് ലു , സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേട്ടർ ജി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. എ.കെ രാജം രചിച്ച 'ഗുരു നിത്യയും എന്റെ ജീവിതവും" വൈൽഡ് ലൈഫ് ഫിലിം മേക്കർ സുബ്ബയ്യ നല്ല മുത്തു പ്രകാശനം ചെയ്തു.
ഇന്നത്തെ സിനിമകൾ
സ്‌ക്രീൻ - 01
വേമ്പനാട്
8.00 AM
ക്യൂരിയോസിറ്റി ആൻഡ് കൺട്രോൾ
9.15 AM
ദ കോൾ ഓഫ് പാഷ്മിന
ലോസ്റ്റ് വേൾഡ്
എലിഫന്റ് പാത്ത്
സ്‌ക്രീൻ - O2
അഷ്ടമുടി
08.00 AM
പാനി
10.30 AM
വിഷ്
ത്രീ ഫ്ലവേഴ്‌സ് ഒഫ് ചോങ്കിങ്ങ്ഗ്യു
മൗണ്ടൻ ഫോക്ക്
ദി ഗാർഡൻ ഇൻ ദ സ്‌കൈ