കോട്ടയം: ആർദ്രം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ മെഡിക്കൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ബോബിൻ വി.പി . അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സഞ്ജയ് എസ്. നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു, കെ.സി.ആർ തമ്പി, ജില്ലാ ഭാരവാഹികളായ ജെ. ജോബിൻസൺ, അനൂപ് പ്രാപ്പുഴ, അജേഷ് പി.വി, റോബി ജെ. എന്നിവർ പ്രസംഗിച്ചു.