പാലാ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷിക സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നാളെയും മറ്റന്നാളുമായി നടത്തും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് തോമസ് ട്രെയ്‌നിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തും. വിരമിക്കുന്ന ഹെഡ്മാസ്റ്റർ സോയി തോമസ്, ജോസഫ് തോമസ്, ഫ്രാൻസിസ് ജോസഫ് എന്നിവരെ ആദരിക്കും. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ്, ട്രെയ്‌നിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പവിത്ര സി.എം.സി, മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, പി.ടി.എ. പ്രസിഡന്റ് ബിനോയി തോമസ് എന്നിവർ പ്രസംഗിക്കും. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.