പാലാ : സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആർ.വി. തോമസിന്റെ ചരമവാർഷിക അനുസ്മരണവും ആർ.വി. പുരസ്‌കാര സമർപ്പണവും നാളെ വൈകിട്ട് നാലിന് കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ സ്പീക്കർ വി.എം. സുധീരൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ആർ.വി. പുരസ്‌കാരം മുൻമന്ത്രി സി.കെ. നാണുവിന് നിയമസഭാ സ്പീക്കർ പി. രാമകൃഷ്ണൻ സമ്മാനിക്കും.