കൊണ്ടാട് : ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ നാളെ ചതയ പൂജയും 31ന് ഷഷ്ഠിപൂജയും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ പി. ആർ. സുകുമാരൻ പെരുമ്പ്രായിൽ, സന്തോഷ് കിഴക്കേക്കര, സുധാകരൻ വാളി പ്ലാക്കൽ, കെ. എ .രവി കൈതളാവുങ്കര, പി. ആർ. രവി കണികുന്നേൽ എന്നിവർ അറിയിച്ചു.
നാളെ ചതയ നാളിൽ രാവിലെ 6ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, ഗുരുപൂജ, 9 മുതൽ ചതയ പ്രാർത്ഥന, 12ന് ചതയ പൂജ, പ്രസാദമൂട്ട് എന്നിവയുണ്ട്. മേൽശാന്തി സന്ദീപ് ശാന്തികൾ മുഖ്യ കാർമ്മികത്വം വഹിക്കും. 31ന് ഷഷ്ഠിപൂജ നടക്കും. രാവിലെ 6ന് ഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, 11.30 ന് ഷഷ്ഠിപൂജ, 12.30 മുതൽ ഷഷ്ഠിയൂട്ട് എന്നിവയുണ്ട്. മേൽശാന്തി സന്ദീപ് ശാന്തികൾ നേതൃത്വം നൽകും. ചതയ പൂജയും ഷഷ്ഠിപൂജയും ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ 6282174725.