കോട്ടയം: കുട്ടികളുടെ ഇടയിലെ അർബ്ബുദരോഗത്തിനായുള്ള വിവിധ ചികിത്സാ പദ്ധതികൾ നടത്തുന്നതിന്റെ ഭാഗമായി ലയൺസ് ഡിസ്ട്രിക്ട് 318 ന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നൂറ് കുട്ടികൾക്ക് റീജിയണൽ ക്യാൻസർ സെന്ററുമായിചേർന്ന് കീമോതെറാപ്പി ധനസഹായം നൽകുന്നു. ഒരു കുട്ടിക്ക് ഒരുലക്ഷം രൂപാചിലവു വരുന്ന ചികിത്സാ പദ്ധതി 65,000/ രൂപയ്ക്ക് റീജിയണൽ ക്യാൻസർ സെന്ററുമായിചേർന്ന് നടപ്പാക്കുന്നു. നാട്ടകം ലയൺസ് ഡിസ്ട്രിക്ട് ആസ്ഥാനത്ത് ഇന്ന് 4 മണിക്ക് ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ ലയൺഡോക്ടർ പി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടുന്നയോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ മാഗീജോസ് ഉദ്ഘാടനം ചെയ്യും. ആറ് കുട്ടികൾക്കുള്ള ചികിത്സാസഹായം റീജിയണൽ ക്യാൻസർ സെന്ററിന്റെ പ്രതിനിധിഡോ. ഗുരുപ്രസാദിന് നൽകും .ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നകോട്ടയം എമറൈറ്റ്‌സ് ലയൺസ് ക്ലബ്ബുംകോട്ടയംലേക്‌സിറ്റി ലയൺസ് ക്ലബ്ബുംചേർന്ന് ഒന്നാംഘട്ടം പദ്ധതി നടപ്പാക്കും. ലയൺസ് ക്ലബ്ബുകളുടെ സഹകരണത്തോടെ വർഷം മുഴുവൻ ലയൺസ് ഡിസ്ട്രിക്ട് 318 യുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുമെന്ന് ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ ലയൺ ഡോക്ടർ പി ബാലചന്ദ്രൻ, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ജോ പ്രസാദ്, ഡിസ്ട്രിക്ട് സെക്രട്ടറി ഷാജിലാൽ, ലേക്‌സിറ്റി ക്ലബ്ബ് പ്രസിഡന്റ് പി. ഡി.ജോയി, ഡിസ്ട്രിക്ട് പി ആർ ഒജേക്കബ് പണിക്കർ എന്നിവർ അറിയിച്ചു.