ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെയും 59 ശാഖകളുടെയും നേതൃത്വത്തിൽ ആറാമത് ആനന്ദാശ്രമം തീർത്ഥാടനത്തിനും മകരചതയ നവതി മഹോത്സവത്തിനു തുടക്കം കുറിച്ചു. മകരച്ചതയ മഹോത്സവത്തിനു മാഞ്ഞൂർ വിനോദ് തന്ത്രികളുടെയും ക്ഷേത്രം ശാന്തി ജിബിലേഷ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറി. ഒരു വർഷം നീണ്ടു നില്ക്കുന്ന ആനന്ദാശ്രമം നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായ. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ആനന്ദാശ്രമം ഒന്ന് എ പ്രസിഡന്റ് റ്റി.ഡി രമേശൻ നവതി ആഘോഷം അവലോകനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ നവതി സന്ദേശം നല്കി.. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, എസ്.സാലിച്ചൻ, ശോഭ ജയചന്ദ്രൻ, ബോബിന ഷാജി, അജിത് മോഹനൻ, പി.ഡി മനോഹരൻ, ഓമന ബാബു, തങ്കമ്മ ദേവരാജൻ, സിബി പവിത്രൻ, ശിവ അജി, സൂര്യ രഘു, നന്ദന സജിത്ത് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഇൻചാർജ് ആർ. സന്തോഷ് രവിസദനം സ്വാഗതവും വൈസ് പ്രസിഡന്റ് റ്റി.എസ് സജിത് റോയി തടത്തിൽ നന്ദിയും പറഞ്ഞു. യൂണിയനിലെ എല്ലാ ശാഖകളുടെയും കീഴിലുള്ള പോഷക സംഘടനകളുടെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിച്ചു. തുടർന്ന് പതിവ് ക്ഷേത്രപൂജകളും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, പതിവ് പൂജകൾ, 9 മുതൽ തീർത്ഥാടന ഘോഷയാത്ര, തുടർന്ന് തൃപ്പടിക്കാഴ്ച്ച, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ, 6 മുതൽ താലപ്പൊലിഘോഷയാത്ര, വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, 6.45ന് വിശേഷാൽ പൂജ, 7.30ന് അത്താഴപൂജ.
11ന് തീർത്ഥാടന സമ്മേളനം ശിവഗിരിമഠം, വിശ്വഗാജിമഠം മുഹമ്മ അസ്പർശാനാന്ദ സ്വാമികൾ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും നടത്തും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നല്കും. യോഗം ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി രാജമ്മ ടീച്ചർ, യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, പി.അജയകുമാർ, പി.ബി രാജീവ്, പി.എൻ പ്രതാപൻ, സുഭാഷ്, സി.ജി രമേശ്, ആനന്ദാശ്രമം ശാഖാ വൈസ് പ്രസിഡന്റ് ടി.എസ് സജിത്ത് റോയി, ആനന്ദാശ്രമം സെക്രട്ടറി ഇൻ ചാർജ് ആർ. സന്തോഷ് രവിസദനം, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അജിത് മോഹൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, വൈദിക സമിതി പ്രസിഡന്റ് ഷിബു ശാന്തികൾ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് റ്റി.ഡി രമേശൻ നന്ദിയും പറയും. മൂന്നാം ഉത്സവദിനമായ നാളെ 27ന് രാവിലെ 5ന് പള്ളിയുണർത്തൽ, പതിവ് പൂജകൾ, 7ന് മഹാശാന്തിഹവനയജ്ഞം, 8ന് നവതി പൂജ, 12ന് ഉച്ചപൂജ, ഉച്ചക്ക് ഒന്നിന് ചതയദിന പ്രസാദമൂട്ട്, വൈകുന്നേരം 5ന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, 6.45ന് വിശേഷാൽ പൂജ, 7ന് മഹാതിലഹോമം, 7.15ന് അത്താഴപൂജ, 7.30ന് പുഷ്പാഭിഷേകം, തുടർന്ന് കൊടിയിറക്ക്, 8മുതൽ കോമഡി മഹോത്സവം.
തീർത്ഥാടന ഘോഷയാത്ര ഇന്ന്
രാവിലെ 10ന് തീർത്ഥാടന ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 60 പെരുന്ന, 59, 1348, തൃക്കൊടിത്താനം, 1797 പാലക്കുളം, 325 പായിപ്പാട്, 3221 നാലുകോടി, 3237 വെള്ളാപ്പള്ളി, 2805 ളായിക്കാട്, 3052 പൂവം, 4599 ദൈവപ്പറമ്പ് എന്നീ ശാഖകൾ 60ാം നമ്പർ പെരുന്ന ശാഖയിൽ കേന്ദ്രീകരിച്ച് 10.30ന് പുറപ്പെട്ട് ആനന്ദാശ്രമത്തിൽ എത്തിച്ചേരും. യൂണിയൻ ഓഫീസ് മതുമൂല രാവിലെ 10.30ന് 2404 പുഴവാത്, 3095 വെട്ടിത്തുരുത്ത്, 1165 പറാൽ, 2584 വാഴപ്പള്ളി, 3207 വടക്കേക്കര, 5229 ഗുരുകുലം, 61 തുരുത്തി, 1519 ഇത്തിത്താനം, 1265 കുറിച്ചി, 5500 ഗുരുശ്രീപുരം, 4892 കുഴിമറ്റം എന്നീ ശാഖകൾ യൂണിയൻ ഓഫീസിൽ കേന്ദ്രീകരിച്ച് 10.30ന് പുറപ്പെട്ട് 11.30ന് ആനന്ദാശ്രമത്തിൽ എത്തിച്ചേരും. 3921 കൂനന്താനം ശാഖ രാവിലെ 10ന് 4893 പാത്താമുട്ടം വടക്ക്, 27 പാത്താമുട്ടം, 1688 ഇത്തിത്താനം, 4749 ചീരംചിറ, 5990 ഏനാചിറ, 774 മാടപ്പള്ളി എന്നീ ശാഖകൾ കൂനന്താനം ശാഖയിൽ കേന്ദ്രീകരിച്ച് 10.30ന് പുറപ്പെട്ട് 11.30ന് ആനന്ദാശ്രമത്തിൽ എത്തിച്ചേരും. ഉച്ചക്ക് ഒന്നിന് മഹാപ്രസാദമൂട്ട്.