kob-janardanan

ചാന്നാനിക്കാട്: കേളമംഗലം ഗ്രൂപ്പ് സ്ഥാപകനും കോട്ടയം ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ബാങ്ക്
മുൻ എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ചാന്നാനിക്കാട് കേളമംഗലത്ത് ശ്രീ. കെ. ആർ. ജനാർദ്ദ
നൻ നായർ (86) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് വീട്ടുവളപ്പിൽ. ചാന്നാനിക്കാട് ദുർഗ്ഗാക്ഷേത്രം, എൻ.എസ്.എസ് കരയോഗം ചാന്നാനിക്കാട്, ജില്ലാ സഹകരണ ബാങ്ക് റിട്ട. എംപ്ലോയീസ് അസോസിയേഷൻ തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക സംഘടനകളിൽ ഭാരവാഹിയായിരുന്നു.
ഭാര്യ : കെ. ജെ. രാജമ്മ (റിട്ട. പോസ്റ്റ്മിസ്ട്രസ്) ചാന്നാനിക്കാട് കണ്ണൻകുളം കുടുംബാംഗമാണ്
മക്കൾ : അനിൽകുമാർ കെ. ജെ. (അസി. ജനറൽ മാനേജർ, കോട്ടയം കോഓപ്പറേറ്റീവ്
അർബൻ ബാങ്ക്, സംസ്ഥാന ട്രഷറർ, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ).
സജിത് കേളമംഗലം (മാനേജിംഗ് ഡയറക്ടർ, കേളമംഗലം ഗ്രൂപ്പ്), ജയ ജെ. നായർ (എൽ.ഐ.സി, കോട്ടയം). മരുമക്കൾ : സുമംഗല വി. സി. (റബർ ബോർഡ്, കോട്ടയം), അനിത സജിത് (എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്, കോട്ടയം), പരേതനായ ജി. രഘുകുമാർ (അസിസ്റ്റന്റ് എൻജിനീയർ, ദേവസ്വം ബോർഡ്)