തിരുവാർപ്പ്: സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദ്യ വിൽപ്പന നിർവഹിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, മുൻ എം.എൽ.എ വി.എൻ. വാസവൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, സപ്ലൈകോ ചെയർമാൻ കെ.എൻ. സതീഷ്, ജില്ലാ സപ്ലൈ ഓഫീസർ വി. ജയപ്രകാശ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.