പൊൻകുന്നം: ആർ.എസ്.എസ് പൊൻകുന്നം സംഘജില്ല കാര്യാലയത്തിന്റെ സമർപ്പണം ഇന്ന് നടക്കും. രാവിലെ 8ന് ഗൃഹപ്രവേശം, 8.30ന് ഭജന, 10ന് മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ സംഘചാലക് കെ.എൻ. രാമൻ നമ്പൂതിരി അദ്ധ്യക്ഷനാകും. ആർ.എസ്.എസ് .അഖിലഭാരതീയ കാര്യകാരി, പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവൻ ഉദ്ഘാടന പ്രഭാഷണം നടത്തും. തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാന്ദ തീർത്ഥപാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. സീമാജാഗരൺമഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണൻ സഭാഗൃഹ സമർപ്പണം നടത്തും. ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആർ. ശശിധരൻ ഉപഹാര സമർപ്പണം നടത്തും. ഗ്രന്ഥശാലയുടെ സമർപ്പണം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിക്കും. യോഗാ ഹാളിന്റെ സമർപ്പണം കേരള പ്രാന്തപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, കേരള മാർഗദർശകമണ്ഡൽ മുഖ്യകാര്യദർശി സ്വാമി സത്സ്വരൂപാനന്ദ, വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി സ്വാമി ഗരുഡധ്വജാനന്ദതീർത്ഥപാദർ, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.