വൈക്കം: എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ വാർഷികാഘോഷവും പഠനക്ലാസും യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. പി. സെൻ അദ്ധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം മുഖ്യകാര്യദർശി എ. ബി. പ്രസാദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി പി. പി. സന്തോഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ കെ. വി. പ്രസന്നൻ, ചിദംബരം, കെ. പി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് മഹാഗുരുപൂജ, പ്രസാദഊട്ട് തുടർന്ന് കുടുംബസംഗമ സമ്മേളനവും നടത്തി.