കടപ്പൂര്: ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ രാവിലെ ഒൻപതിന് ക്ഷേത്രം തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. പത്തിന് 25 കലശ പൂജ. 12.30 ന് പ്രസാദമൂട്ട്. 28 ന് രാവിലെ 10.30 ന് കലശാഭിഷേകം, വൈകിട്ട് മൂന്നിന് പുരാണപാരായണം, 12.30 ന് പ്രസാദമൂട്ട്. മുഴുക്കാപ്പ്. 29 ന് രാവിലെ 6.15 ന് പുരാണപാരായണം. 10 മുതൽ കലശാഭിഷേകം, 12.30 ന് പ്രസാദമൂട്ട്. വൈകിട്ട് മൂന്നു മുതൽ പുരാണപാരായണം. ആറരയ്‌ക്ക് മുഴുക്കാപ്പ്. രാത്രി എട്ടിന് മേജർ സെറ്റ് കഥകളി. 29 ന് രാവിലെ പത്തു മുതൽ കലശാഭിഷേകം. 12.30 ന് പ്രസാദമൂട്ട്. ആറരയ്‌ക്ക് മുഴുക്കാപ്പ്. ചുറ്റുവിളക്ക്. 6.45 ന് പൂമൂടൽ. ഏഴരയ്‌ക്ക് തിരുവാതിര, നൃത്തസന്ധ്യ. 30 ന് രാവിലെ പത്തരയ്‌ക്ക് കലശാഭിഷേകം, ഉച്ചപൂജ. രാത്രി ഏഴരയ്‌ക്ക് തിരുവരങ്ങളിൽ തിരുവാതിര, എട്ടിന് ദശാവതാര നടനം. 31 ന് രാവിലെ എട്ടു മുതൽ കൊടിമരച്ചുവട്ടിൽ പറവയ്‌പ്പ്. വൈകിട്ട് ഏഴിന് കുട്ടികളുടെ തിരുവാതിര, നൃത്തനാടകം. ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചിന് പൊയ്‌കപ്പുറത്തു നിന്നു പുറപ്പാട്. താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് നൃത്തനിശ. 8.30 ന് കോമഡി ഷോ. ഫെബ്രുവരി രണ്ടിന് ഉച്ചയ്‌ക്ക് 12.30 മുതൽ ആറാട്ട് സദ്യ. ആറാട്ട് ഘോഷയാത്ര. 7.30 മുതൽ സംഗീത സദസ്. രാത്രി പത്തിന് ക്ഷേത്രത്തിൽ ആറാട്ട് എഴുന്നെള്ളിപ്പ്. ഇലഞ്ഞിത്തറ മേളം, വലിയ കാണിക്ക. 25 കലശം. കൊടിയിറക്ക്.