തിരുവല്ല : മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായുടെ 88ാമത് ദു:ഖ്രോനോ പെരുന്നാൾ ഫെബ്രുവരി 2 മുതൽ 8 വരെ
നടക്കും. 2ന് രാവിലെ 8ന് മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം മഞ്ഞിനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. വൈകിട്ട് 6ന് ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ദക്ഷിണമേഖലാ സിംഹാസന പള്ളികളുടെ മെത്രാപ്പൊലീത്ത മോർ അത്താനാസിയോസ് ഗീവർഗീസ്
പതാക ഉയർത്തും. 3ന് വൈകിട്ട് 7ന് മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 4ന് രാവിലെ 5ന് പ്രഭാത പ്രാർത്ഥന, രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന വനിതാ സമാജം
ധ്യാനയോഗം. 5ന് വൈകിട്ട് 6 മണിക്ക് 88 നിർധനർക്ക് അരിയും വസ്ത്രങ്ങളും നൽകുന്ന ചടങ്ങ് ജില്ലാ കളക്ടർ പി. ബി. നൂഹ് ഉദ്ഘാടനം ചെയ്യും. 7ന് ഉച്ചയ്ക്ക് 3ന് കാൽനട തീർത്ഥാടകർക്ക് സ്വീകരണം . പൊതുസമ്മേളനവും തീർത്ഥയാത്ര വാർഷികവും പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ലബനിലെ ദയറ അധിപൻ ആർച്ച് ബിഷപ്പ് ക്രിസോസ്റ്റമസ് മിഖായേൽ ശെമവൂൻ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ്
തോമസ് പ്രഥമൻ ബാവാ അദ്ധ്യക്ഷത വഹിക്കും.
സൺഡേ സ്‌കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടിക്കുള്ള ഗോൾഡ് മെഡൽദാനം, സംഘാംഗങ്ങൾക്കുള്ള അവാർഡുകൾ, തുമ്പമൺ, നിരണം ഭദ്രാസനത്തിനുള്ള അവാർഡുകൾ എന്നിവ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത വിതരണം ചെയ്യും.
8ന് വെളുപ്പിന് 5ന് ദയറാ പള്ളിയിൽ മൂന്നിന്മേൽ കുർബാന അർപ്പിക്കും.