കോട്ടയം: യുവതിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുവീഴ്‌ത്തിയ രണ്ടാനച്ഛൻ അറസ്റ്റിൽ. കടുത്തുരുത്തി ആപ്പാഞ്ചിറ മഠത്തിപ്പറമ്പിൽ അബ്ദുൾ സലാമാണ് (55) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വീട്ടിൽ നിസാരകാര്യത്തെ ചൊല്ലിയുണ്ടായ കലഹത്തിനിടയിൽ അബ്ദുൾ സലാം യുവതിയെ ഹെൽമറ്റുകൊണ്ട് അടിക്കുകയായിരുന്നു. ശക്തമായ അടിയിൽ തല പൊട്ടി. ഇതോടെ യുവതി ഉറക്കെ കരഞ്ഞുകൊണ്ട് തറയിൽ വീണു. കരച്ചിൽകേട്ട് ഓടിയെത്തിയവരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തുംമുമ്പേ നാട്ടുകാർ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.